1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Wayanad MDMA News

താമരശ്ശേരിയില്‍ പിടിയിലായ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം; മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

Police
താമരശ്ശേരിയില്‍ പിടിയിലായ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം. പിന്നാലെ യുവാവിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കാണ് മാറ്റിയത്. താമരശേരി സ്വദേശി ഫായിസിനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീട്ടില്‍ ബഹളം വച്ചതിന് പിന്നാലെ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസില്‍ നിന്ന് രക്ഷപ്പെടാനായി ഇയാള്‍ കൈയില്‍ കരുതിയിരുന്ന എംഡി എം എ വിഴുങ്ങിയതായാണ് സംശയിക്കുന്നത്.
 
താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക പരിശോധന നടത്തിയ ശേഷം ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ എംഡിഎം വിഴുങ്ങി ഒരു യുവാവ് മരണപ്പെട്ടിരുന്നു.
അടുത്ത ലേഖനം
കണ്ണൂരില്‍ എസ്ബിഐ ജീവനക്കാരിയെ ബാങ്കിന് പുറത്ത് വച്ച് ഭര്‍ത്താവ് കുത്തി; നാട്ടുകാരും ബാങ്ക് ജീവനക്കാരും ചേര്‍ന്ന് പ്രതിയെ പിടികൂടി