ക്രൈംബ്രാഞ്ച് ചമഞ്ഞു വനിതാ ഡോക്ടറെ തട്ടിക്കൊണ്ടുപോയവർ പിടിയിൽ

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 26 ജനുവരി 2022 (15:03 IST)
ഇടുക്കി: ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ എന്ന വ്യാജേന വനിതാ ഡോക്ടറെ തട്ടിക്കൊണ്ടുപോയി പണം തട്ടിയെടുത്ത സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പനച്ചിക്കാട് മറ്റത്തിൽ മനു യശോധരൻ (39), ചപ്പാത്ത് ഹെവൻവാലി എസ്റ്റേറ്റിലെ സാം കോര (33) എന്നിവരാണ് പിടിയിലായത്.

ഏലപ്പാറയിൽ സ്വകാര്യ ക്ലിനിക് നടത്തുന്ന തമിഴ്‌നാട് കമ്പം സർക്കാർ ആശുപത്രിയിലെ ഡോക്ടർ കനി
മലരിൽ നിന്നാണ് പ്രതികൾ അരലക്ഷം രൂപ തട്ടിയെടുത്തത്. ക്ലിനിക്കിൽ എത്തിയ ഇവർ അവിടെയുള്ള ഒരു ജീവനക്കാരനെയും കയറ്റി കമ്പത്തെത്തുകയും തങ്ങൾ തിരുവനന്തപുരത്തു നിന്നെത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്നും ഡോക്ടർക്കെതിരെ കേസുണ്ടെന്നും പറഞ്ഞു. തങ്ങളുടെ കൂടെ വരണമെന്ന് പറഞ്ഞു ഡോക്ടറെയും കയറ്റി തിരികെ വരുന്ന വഴി കേസ് ഒഴിവാക്കാനായി പണം ആവശ്യപ്പെടുകയും അരലക്ഷം രൂപ വാങ്ങുകയും ചെയ്തു.


പ്രതികളെ ഡോക്ടറെയും ജീവനക്കാരനെയും കുമിളിയിൽ ഇറക്കിവിടുകയും പിന്നീട് ഡോക്ടർ പോലീസിൽ പരാതി നൽകുകയും ചെയ്തു. ഡി.വൈ.എസ്.പി സനല്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ സാം കോരയുടെ വീട്ടിൽ നിന്നാണ് പിടികൂടിയത്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :