അനുബന്ധ വാര്‍ത്തകള്‍
- പ്രീഡിഗ്രി പാസായില്ലെങ്കില്‍ എന്ത്, രണ്ട് വര്‍ഷമായി ഡോക്ടറാണ്!
- ദുരിതത്തില്‍ വലഞ്ഞ് കേരളം: പുനലൂരില്‍ യുവതി തീ കൊളുത്തിമരിച്ചു, 24 മണിക്കൂറിനിടെ മൂന്നാമത്തെ മരണം
- ആളൊഴിഞ്ഞ പറമ്പില്‍ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത
- പുനലൂര്‍ കരവാളൂരില്‍ 90 പേര്‍ക്ക് കോവിഡ്
- നാട്ടുകാരുടെ കോടികള്‍ തട്ടിയെടുത്ത് ജൂവലറി വ്യാപാരി മുങ്ങി
പാൽ ടാങ്കറിൽ 30.5 ലക്ഷം രൂപ കടത്തിയതു പിടികൂടി
പുനലൂർ: അതിർത്തി കടന്നെത്തിയ പാൽ ടാങ്കറിൽ നിന്ന് അനധികൃതമായി കൊണ്ടുവന്ന 30.5 ലക്ഷം രൂപ പിടികൂടി. കഴിഞ്ഞ ദിവസം വൈകിട്ട് സംസ്ഥാന അതിർത്തിയായ കൊല്ലം ചെങ്കോട്ട റോഡിലെ കോട്ടവാസിലിലാണ് പണം പിടികൂടിയത്.
പാൽ ടാങ്കർ ലോറിയുടെ ക്യാബിനിലാണ് പണം ഒളിപ്പിച്ചിരുന്നത്. ടാങ്കർ ഡ്രൈവർ തെങ്കാശി സ്വദേശി മുരുകനെ കസ്റ്റഡിയിലെടുത്തു. ചെങ്കോട്ടയിലെ ഒരു സെറ്റ് കൊട്ടാരക്കരയിലെ ഒരു സ്വർണ്ണ വ്യാപാരിയെ ഏൽപ്പിക്കാനാണ് പണം തന്നതെന്നാണ് മുരുകൻ പറഞ്ഞത്. ഇത്തരത്തിൽ പണം പതിവായി കൊണ്ടുവരുന്നുണ്ടെന്നും ഇയാൾ പറഞ്ഞു.
എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ റോബർട്ടിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പണം പിടികൂടിയത്. പണവും വാഹനവും തെന്മല പൊലീസിന് കൈമാറി.