1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Electricity tariff may increase soon udf government

സംസ്ഥാനത്ത് വൈദ്യുതി ബിൽ ഇനിയും ഉയരും; പാവങ്ങളുടെ നെഞ്ചത്തടിക്കാൻ സർക്കാർ

Onam Kit, UDF Government, VD Satheesan, Satheesan Onam Kit, Onam Kitt Crisis
സാധാരണക്കാർക്ക് ഇരുട്ടടി നൽകാൻ യുഡിഎഫ് സർക്കാർ. സംസ്ഥാനത്ത് വൈദ്യുതി ബിൽ കുത്തനെ ഉയരാൻ പോകുന്നു. കെ.എസ്.ഇ.ബിക്ക് വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് വലിയ സാമ്പത്തിക ബാധ്യതയുണ്ടെന്നും അത് ജനങ്ങളിൽ നിന്ന് ഈടാക്കാതെ വേറെ മാർഗമില്ലെന്നുമാണ് വൈദ്യുതി വകുപ്പിന്റെ വിലയിരുത്തൽ. 
 
അടുത്ത മാസത്തെ ബില്ലിൽ ഉയർന്ന ഇന്ധന സർചാർജ് പിരിക്കാനാണ് സർക്കാർ തീരുമാനം. പ്രതിമാസ ബില്ലുകാർക്ക് യൂണിറ്റിന് അഞ്ച് പൈസ വച്ചും ദ്വൈമാസ ബില്ലുകാർക്ക് യൂണിറ്റിന് നാല് പൈസ വച്ചുമാണ് ഈടാക്കുക. സെപ്റ്റംബർ മാസം പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിൽ 11.92 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടായതായി കെഎസ്ഇബി അറിയിച്ചു.
 
പുതിയ താരിഫ് നയവും സാധാരണക്കാർക്ക് ഇരുട്ടടിയാകുന്നതാണ്. നിലവിൽ വൈകിട്ട് ആറ് മുതൽ 10 വരെയുള്ള പീക്ക് സമയത്തിലും പുതിയ നയത്തോടെ മാറ്റം വരും. രാത്രി 10 ൽ നിന്ന് 11.30 വരെയാക്കി ഉയർത്തും. പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗത്തിനു കൂടുതൽ നിരക്ക് ഈടാക്കുന്നുണ്ട്. രാത്രി 10 വരെ എന്നത് 11.30 വരെയായി നീട്ടുമ്പോൾ ഒന്നര മണിക്കൂർ കൂടി വൈദ്യുതി ഉപഭോഗത്തിന്റെ പീക്ക് ടൈമിലേക്ക് കൂട്ടിച്ചേർക്കുകയും അതുവഴി വൈദ്യുതി ബിൽ കുത്തനെ ഉയരുകയും ചെയ്യും.
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
വിവാദങ്ങൾക്ക് പുല്ലുവില, ഹർദീപ് സിങ് പുരി തുടരും: രാജ്യസഭയിലേക്ക് വീണ്ടും സീറ്റ് നൽകി ബിജെപി