ഐ പാഡിന് കോടികൾ മുടക്കുന്ന സർക്കാർ അട്ടപ്പാടിയിലെ സ്‌കൂളുകളിൽ പ്രഭാത ഭക്ഷണം 'മുടക്കി'; വിമർശനം
യുഡിഎഫ് സർക്കാരിന്റെ ഐ പാഡ് ധൂർത്ത് വലിയ വിവാദമാകുന്നു. 6.7 കോടി രൂപ മുടക്കിയാണ് 480 ആപ്പിൾ ഐ പാഡുകൾ സർക്കാർ വാങ്ങാൻ പോകുന്നത്. ഇതിനായി ഇ-ടെൻഡർ നടപടികളും ആരംഭിച്ചു. മന്ത്രിമാർക്കും അവരുടെ സ്റ്റാഫുകൾക്കും വേണ്ടിയാണ് ഐ പാഡെന്ന് സർക്കാർ വിശദീകരിക്കുന്നു.
അട്ടപ്പാടിയിൽ സ്ഥിതി ഗുരുതരം
അതേസമയം അട്ടപ്പാടിയിലെ ആദിവാസി മേഖലകളെ സതീശൻ സർക്കാർ പൂർണമായി കൈയൊഴിയുകയാണ്. അട്ടപ്പാടി മേഖലയിലെ എട്ട് ട്രൈബൽ സ്‌കൂൾ ഉൾപ്പെടെ 62 സ്‌കൂളുകളിലായി 3044 വിദ്യാർഥികൾക്കുള്ള പ്രഭാത ഭക്ഷണം യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം ലഭിക്കുന്നില്ല. പദ്ധതി മുടങ്ങിയിട്ട് ഏതാണ്ട് അഞ്ച് മാസമായി. ജില്ലാ പഞ്ചായത്ത് അനുവദിച്ച 1.71 കോടി രൂപ കൈവശമുണ്ടായിട്ടും വിതരണം ചെയ്യാൻ ജില്ലാ വിദ്യാഭ്യാസ വകുപ്പ് തയ്യാറാകാത്തതാണ് പദ്ധതി മുടങ്ങാൻ കാരണം. ഒരു വർഷം ഒരു വിദ്യാർഥിക്ക് പ്രഭാത ഭക്ഷണത്തിനായി 5,000 രൂപ വീതം 1.65 കോടി മാത്രമാണ് ചെലവ് വരുന്നത്.
വിമർശനം
വെറും 1.65 കോടി ചെലവ് വരുന്ന പദ്ധതിയെ അട്ടിമറിക്കുകയാണ് യുഡിഎഫ് സർക്കാർ ചെയ്യുന്നത്. കുട്ടികൾക്ക് ആവശ്യമായ ഭക്ഷണം നൽകാതെ സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരിൽ ഒഴിഞ്ഞുമാറുന്നവർ മറുവശത്ത് ഐ പാഡ് ധൂർത്തിനായി ചെലവഴിക്കുന്നത് 6.7 കോടിയാണ്. ഇതാണ് ഇപ്പോൾ വിമർശനത്തിനു കാരണമായിരിക്കുന്നത്.
