അനുബന്ധ വാര്‍ത്തകള്‍
- ഭൂരിപക്ഷ വർഗീയതയാണ് അപകടം,നിലപാടിൽ മലക്കം മറിഞ്ഞ് വിജയരാഘവൻ
- പിണറായി സര്‍ക്കാര്‍ ചെറുപ്പക്കാരുടെ കണ്ണീരില്‍ മുങ്ങിമരിക്കും: വേണുഗോപാല്‍
- നടൻ രമേഷ് പിഷാരടി കോൺഗ്രസിലേക്ക്, ചെന്നിത്തലയുമായും ഉമ്മൻചാണ്ടിയുമായും ചർച്ച നടത്തി
- ചെറുപ്പക്കാരെ കോൺഗ്രസ് ആസൂത്രിത ആക്രമണത്തിന്റെ ഉപകരണമാക്കുന്നു: എ വിജയരാഘവൻ
- സുരേന്ദ്രന്റെ വിജയ് യാത്ര മുഖ്യമന്ത്രിയുടെ പേരിലെന്ന് ചെന്നിത്തല, ഐശ്വര്യ ആരുടെ പേരക്കുട്ടിയെന്ന് വിജയരാഘവൻ
താരങ്ങള്‍ കോണ്‍ഗ്രസിലേക്ക് പോകുന്നത് ടൈറ്റാനിക്കിലേക്ക് ടിക്കറ്റ് എടുക്കുന്നതിന് തുല്യം: വിജയരാഘവന്
സിനിമാതാരങ്ങള്‍ കോണ്‍ഗ്രസിലേക്ക് പോകുന്നത് ടൈറ്റാനിക്ക് കപ്പലിലേക്ക് ടിക്കറ്റ് എടുക്കുന്നതിന് തുല്യമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്. രമേഷ് പിഷാരടി, ഇടവേള ബാബു തുടങ്ങിയ താരങ്ങള്‍ കോണ്‍ഗ്രസ് വേദിയിലെത്തിയതിനെക്കുറിച്ചായിരുന്നു വിജയരാഘവന്റെ പരാമര്‍ശം.
ന്യൂനപക്ഷ വര്‍ഗീയതയാണ് കൂടുതല്‍ അപകടകരമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും തന്റെ പ്രസംഗം മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്നും വിജയരാഘവന് പറഞ്ഞു. ഭൂരിപക്ഷ വര്‍ഗീയതയാണ് അപകടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂനപക്ഷ വര്‍ഗീയത, വര്‍ഗീയത തന്നെയാണ്. എന്നാല്‍ അധികാരത്തിന്റെ സ്വാധീനം ഭൂര്പക്ഷ വര്ഗീയതയ്ക്കുണ്ടെന്നും കോഴിക്കോട് മുക്കത്തെ വികസന മുന്നേറ്റജാഥയുടെ വേദിയില്‍ എ വിജയരാഘവന് വ്യക്തമാക്കി.