1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Assembly election special

പിണറായി സര്‍ക്കാര്‍ ചെറുപ്പക്കാരുടെ കണ്ണീരില്‍ മുങ്ങിമരിക്കും: വേണുഗോപാല്‍

Assembly Election
പിണറായി സര്‍ക്കാര്‍ കേരളത്തിലെ ചെറുപ്പക്കാരുടെ കണ്ണീരില്‍ മുങ്ങിമരിക്കുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. മനോരമ ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് വേണുഗോപാലിന്‍റെ പരാമര്‍ശം.
 
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കര്‍ഷകരോടുള്ള സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്യോഗാര്‍ത്ഥികളോടുള്ളത്. മോദിയുടെ കേരള പതിപ്പാണ് പിണറായി.
 
വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാന്‍ വിജയസാധ്യത മാത്രമാണ് മാനദണ്ഡമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. 
 
ഉള്ളടക്കത്തിന് കടപ്പാട്: മനോരമ ന്യൂസ് 
അടുത്ത ലേഖനം
കാപ്പനെ പിടിച്ചുകെട്ടാന്‍ ജോസ് കെ മാണി ഈയാഴ്‌ച കളത്തിലിറങ്ങുന്നു