അഭിറാം മനോഹർ|
Last Modified ചൊവ്വ, 16 ഫെബ്രുവരി 2021 (18:06 IST)
നടനും സംവിധാകയകനുമായ രമേഷ് പിഷാരടി കോൺഗ്രസിലേക്ക്. ഹരിപ്പാട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യയാത്രയുടെ സമാപന ചടങ്ങിൽ പിഷാരടി പങ്കെടുക്കും. കോൺഗ്രസിലെ യുവനേതാക്കളുടെ ഇടപെടലിനെ തുടർന്നാണ് രമേഷ് പിഷാരടി കോൺഗ്രസിൽ ചേരുന്നത്.
പാർട്ടി പ്രവേശനവുമായി ബന്ധപ്പെട്ട് പിഷാരടി കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല,മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരുമായി ചർച്ച നടത്തി. മറ്റൊരു സിനിമാതാരവും അടുത്ത സ്നേഹിതനുമായ ധർമജനെ കോൺഗ്രസ് ബോൾഗാട്ടിയിൽ മത്സരിപ്പിച്ചേക്കും എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനിടെയാണ് പിഷാരടിയും കോൺഗ്രസിൽ ചേരുന്നത്.