കേരളത്തിൽ ഒന്നും നടക്കുന്നില്ല, ബിജെപി വരണം: നിയമസഭയിലേക്ക് മത്സരിക്കുമെന്ന് ഇ ശ്രീധരൻ

അഭിറാം മനോഹർ| Last Modified വ്യാഴം, 18 ഫെബ്രുവരി 2021 (13:51 IST)
ബിജെപിയിൽ ചേരുമെന്ന വാർത്ത സ്ഥിരീകരിച്ച് ഇ ശ്രീധരൻ. പാർട്ടി ആവശ്യപ്പെടുകയാണെങ്കിൽ നിയമസഭ തിരെഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ശ്രീധരൻ വ്യക്തമാക്കി. ഒമ്പത് വർഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്.

കേരളത്തിൽ ഒരു കാര്യവും നടക്കുന്നില്ല. കേരളത്തിന് നീതി ഉറപ്പാക്കണമെങ്കിൽ ബിജെപി അധികാരത്തിൽ വരണമെന്നും പറഞ്ഞു. നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ഇ ശ്രീധരൻ തിരെഞ്ഞെടുപ്പിന് മുൻപായി ബിജെപി നടത്തുന്ന വിജയയാത്രയിൽ പങ്കെടുക്കുമെന്ന് അറിയിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :