സുരേന്ദ്രന്റെ വിജയ് യാത്ര മുഖ്യമന്ത്രിയുടെ പേരിലെന്ന് ചെന്നിത്തല, ഐശ്വര്യ ആരുടെ പേരക്കുട്ടിയെന്ന് വിജയരാഘവൻ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 15 ഫെബ്രുവരി 2021 (13:38 IST)
ബിജെപി അധ്യക്ഷനായ കെ നറ്റത്തുന്ന വിജയ്‌യാത്ര മുഖ്യമന്ത്രിയെ സഹായിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തെ പരിഹസിച്ച് സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. വിജയ് യാത്ര എന്ന പേര് പിണറായിയെ സഹായിക്കാനായിരുന്നു എന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം.

പറയുന്നതിന്റെ അടിസ്ഥാനത്തിലാണ് കാര്യമെങ്കിൽ ഐശ്വര്യ കേരള യാത്രയിലെ 'ഐശ്വര്യ' എന്ന പേര് ആരുടെയൊക്കെ പേരക്കുട്ടിക്ക് ഉണ്ടെന്ന് പരിശോധിക്കണമെന്ന് വിജയരാഘവൻ പരിഹസിച്ചു. ബിജെപിയും സിപിഎമ്മും തമ്മിൽ ഐക്യമുണ്ടെന്നും ചെന്നിത്തല പറഞ്ഞിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :