1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Election Kerala News

കേരളത്തില്‍ ഇത്തവണ മത്സരിക്കുന്നത് മൂന്നുസഭകളും കണ്ട രണ്ടുപേര്‍

Election Kerala News
കേരളത്തില്‍ ഇത്തവണ മത്സരിക്കുന്നത് മൂന്നുസഭകളും കണ്ട രണ്ടുപേരാണ്. എന്‍ കെ പ്രേമചന്ദ്രനും കെ സി വേണുഗോപാലുമാണ് ഈ രണ്ടുപേര്‍. ലോകസഭയിലും രാജ്യസഭയിലും നിയമസഭയിലും അംഗങ്ങളായിരുന്നു ഇവര്‍. 1996 ല്‍ പ്രേമചന്ദ്രന്‍ കൊല്ലത്തുനിന്ന് ലോകസഭയിലെത്തി. 1998 ല്‍ വീണ്ടും ജയിച്ചു. 2000 ല്‍ രാജ്യസഭയില്‍. 2006ല്‍ ചവറയില്‍നിന്ന് നിയമസഭയിലെത്തി മന്ത്രിയായി. 2014 ലും 2019ലും വീണ്ടും കൊല്ലത്തുനിന്ന് ലോക്സഭയില്‍.
 
അതേസമയം കെസി വേണുഗോപാല്‍ 1996ല്‍ ആദ്യമായി ആലപ്പുഴയില്‍ നിന്ന് എംഎല്‍എ ആയി നിയമസഭയിലെത്തി. 2001, 2006, വര്‍ഷങ്ങളില്‍ ജയം ആവര്‍ത്തിച്ചു. ടൂറിസം വകുപ്പ് മന്ത്രിയുമായി. 2009ല്‍ എംഎല്‍എ സ്ഥാനം രാജിവെച്ച് ആലപ്പുഴയില്‍ നിന്ന് ലോക്സഭയിലെത്തി. 2014ല്‍ വീണ്ടും ജയിച്ചു. കേന്ദ്ര സഹമന്ത്രിയാകുകയും ചെയ്തു. 2019ല്‍ രാജസ്ഥാനില്‍ നിന്നും രാജ്യസഭയിലെത്തി.
അടുത്ത ലേഖനം
മാര്‍ച്ച് 17വരെ ചൂടുകൂടുതലായിരിക്കും; ഒന്‍പതുജില്ലകളില്‍ യെല്ലോ അലര്‍ട്ട്