അനുബന്ധ വാര്‍ത്തകള്‍
- സൈബർ തട്ടിപ്പിലൂടെ പത്ത് ലക്ഷം കവർന്ന യുവാവ് അറസ്റ്റിൽ
- വീട്ടിലിരുന്നു ജോലി : തട്ടിപ്പിൽ യുവതിക്ക് 178700 രൂപ നഷ്ടപ്പെട്ടു
- തൊഴിൽ തട്ടിപ്പ്: ഒന്നരലക്ഷം തട്ടിയെടുത്ത മധ്യവയസ്കൻ അറസ്റ്റിൽ
- വ്യാജ ഇൻസ്റ്റാഗ്രാം വഴി പണം തട്ടിയെടുക്കുന്ന യുവാവ് അറസ്റ്റിൽ
- സ്ക്രാപ്പ്-ആക്രിസാധനങ്ങൾ നൽകാമെന്ന പേരിൽ മൂന്നര കോടി തട്ടിയ ദമ്പതികൾ പിടിയിൽ
വിദേശ ജോലി വാഗ്ദാനം ചെയ്തു ഒന്നേമുക്കാൽ ലക്ഷം തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ
തൃശൂർ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു ഒന്നേമുക്കാൽ ലക്ഷം തട്ടിയെടുത്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂർക്കഞ്ചേരി വടുക്കര എ.കെ.ജി നഗറിൽ പുതിയ വീട്ടിൽ പ്രേം കുമാർ എന്ന മുപ്പത്താറുകാരനാണ് പോലീസ് പിടിയിലായത്.
കഴിഞ്ഞ ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. നെതർലണ്ടിൽ ജോലി വാങ്ങിത്തരാം എന്ന് പറഞ്ഞു കബളിപ്പിക്കുകയായിരുന്നു.പണം നൽകിയ ശേഷം മാസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാത്തതിനെ തുടർന്ന് നെടുപുഴ പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവം കേസായതോടെ പ്രേം കുമാർ തമിഴ്‌നാട്, മൈസൂർ, ബംഗളൂർ എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം ഇയാൾ നാട്ടിലെത്തിയതും പോലീസ് പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ വെസ്റ്റ് പോലീസ് സ്റ്റേഷനിലും സമാനമായ തട്ടിപ്പു കേസുണ്ട്. എസ്എച്ച്.ഒ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.