പിജി മെഡിക്കല്‍ പ്രവേശനം: സര്‍വീസ് ക്വാട്ട റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പി.ജി. മെഡിക്കല്‍/ ദന്തല്‍ കോഴ്‌സുകളില്‍ സര്‍വീസ് ക്വാട്ടയിലെ പ്രവേശനത്തിന് അര്‍ഹതയുള്ളവരുടെ ലിസ്റ്റ് www.cee.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ സര്‍വീസ് ക്വാട്ട ലിസ്റ്റ് എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് റാങ്ക് ലിസ്റ്റ് പരിശോധിക്കണം.
രണ്ടാം ഘട്ട അലോട്ട്‌മെന്റില്‍ സര്‍വീസ് ക്വാട്ടയില്‍ പ്രവേശനത്തിന് അര്‍ഹത നേടിയവര്‍ക്ക് ഓപ്ഷന്‍ രജിസ്‌ട്രേഷനുള്ള അവസരം ലഭ്യമാക്കും. ഹെല്‍പ് ലൈന്‍ നമ്പര്‍: 0471 2525300