അനുബന്ധ വാര്‍ത്തകള്‍
- മുംബൈയില്‍ നിന്ന് 120കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി; എയര്‍ ഇന്ത്യ മുന്‍ പൈലറ്റ് ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റില്‍
- സംസ്ഥാനത്ത് ട്രെയിനുകള്‍ വഴിയുള്ള മയക്കുമരുന്ന് കടത്ത് തടയാന്‍ സ്നിഫര്‍ ഡോഗ് സ്ക്വാഡിനെ ഉപയോഗിക്കും
- ലഹരിവസ്തുക്കളുമായി ഇറാനിയൻ ബോട്ട് കൊച്ചി തീരത്ത്, 200 കിലോ ഹെറോയ്ൻ പിടിച്ചെടുത്തു
- ലഹരിബോധവത്കരണത്തിനായി സംസ്ഥാനം ചിലവിട്ടത് 43.97 കോടി, 73,743 പേർ ചികിത്സ തേടി
- ബാലരാമപുരത്തെ വാടകവീട്ടിൽ നിന്ന് 158 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു: 2 പേർ അറസ്റ്റിൽ
ഒരു കോടിയുടെ ലഹരി മരുന്ന് പിടിച്ച സംഭവത്തിൽ 2 യുവാക്കൾ അറസ്റ്റിലായി
ചിറയിൻകീഴ്: ഒരു കോടി രൂപ വിലവരുന്ന ലഹരിമരുന്ന് പിടികൂടിയ കേസിലെ മുഖ്യ പ്രതികളെ കടയ്ക്കാവൂർ പോലീസ് പിടികൂടി. കഴിഞ്ഞ മാസം ഇരുപത്തെട്ടാം തീയതി കടയ്ക്കാവൂർ മണനാക്കിലെ സ്വകാര്യ ഓഡിറ്റോറിയത്തിനടുത്ത് വച്ചാണ് ലഹരിവേട്ട നടന്നത്.
തിരുവനന്തപുരം വട്ടിയൂർക്കാവ് കല്ലുമലയ്ക്കടുത്ത് പരുത്തിവിളയിൽ വിഷ്ണുപ്രസാദ് (28), കഴക്കൂട്ടം മേനംകുളം പള്ളിത്തുറ ആറാട്ടുവഴി പാലത്തിനടുത്ത് ഡൊമിനിക് പീറ്റർ (26) എന്നിവരാണ് പിടിയിലായത്. കേസിലെ ഒന്നും രണ്ടു പ്രതികളായ പെരുങ്ങുഴി നാലുമുക്ക് ശബരീനാഥ്, വർക്കല അയിരൂർ കളത്തറയിൽ നിഷാൻ എന്നിവരെ നേരത്തെ തന്നെ പോലീസ് പിടികൂടിയിരുന്നു.
ഇവരിൽ നിന്നാണ് വിഷ്ണുപ്രസാദ്, ഡൊമിനിക് പീറ്റർ എന്നിവരെ കുറിച്ചുള്ള വിവരം ലഭിച്ചത്. വിഷ്ണുപ്രസാദിനെ ബംഗളൂരുവിൽ നിന്നും ഡൊമിനിക് പീറ്ററെ എറണാകുളത്തു നിന്നുമാണ് പിടികൂടിയത്.