ട്രംപിൻ്റെ ട്രൂത്ത് സോഷ്യൽ ആപ്പിന് പ്ലേ സ്റ്റോറിൽ അനുമതി

അഭിറാം മനോഹർ| Last Modified വ്യാഴം, 13 ഒക്‌ടോബര്‍ 2022 (19:56 IST)
അമേരിക്കൻ മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് തുടക്കമിട്ട ട്രൂത്ത് സോഷ്യൽ ആപ്പിന് ഗൂഗിൾ പ്ലേ സ്റ്റോറിൽ അനുമതി. ആപ്പ് കൈകാര്യം ചെയ്യുന്ന ട്രൂത്ത് മീഡിയ ആൻ്റ് ടെക്നോളജി ഗ്രൂപ്പ് വൈകാതെ തന്നെ ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാക്കും.

കഴിഞ്ഞ ഫെബ്രുവരിയില്‍ യുഎസിലെ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ ട്രൂത്ത് സോഷ്യല്‍ അവതരിപ്പിച്ചിരുന്നു. ആവശ്യമായ കണ്ടന്റ് മോഡറേഷനില്ലെന്ന് കാണിച്ച് ഗൂഗിൾ പ്ലേ സ്റ്റോർ ഇതിന് അനുവാദം നൽകിയിരുന്നില്ല. ഗൂഗിൾ പ്ലേ സ്റ്റോറിൽ അനുമതി ലഭിക്കുന്നതോടെ ആപ്പിന് കൂടുതൽ പേരിൽ എത്തിചേരാൻ സാധിക്കും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :