1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Drugs worth 158 crore seized

ബാലരാമപുരത്തെ വാടകവീട്ടിൽ നിന്ന് 158 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു: 2 പേർ അറസ്റ്റിൽ

drugs
ബാലരാമപുരത്ത് 158 കോടി രൂപയുടെ ഹെറോയിൻ സിആർഐ പിടിച്ചെടുത്തു. വാടകവീട്ടിൽ സൂക്ഷിച്ചിരുന്ന 22 കിലോ ഹെറോയിനാണ് പിടികൂടിയത്. ആഫ്രിക്കയിൽ നിന്നും എത്തിച്ച ഹെറോയിനാണ് പിടിച്ചെടുത്തത്.
 
സംഭവത്തിൽ രമേശ്,സന്തോഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു, ഹരാരെയിൽ നിന്നും ഹെറോയിൻ മുംബൈയിലെത്തിച്ച ശേഷം ട്രെയിനിൽ തിരുവനന്തപുരത്തേക്ക് എത്തിക്കുകയായിരുന്നു. ആർക്ക് വേണ്ടിയാണ് ഇത്രയും മയക്കുമരുന്ന് വീട്ടിൽ സൂക്ഷിച്ചതെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.
 
ബാലരാമപുരം നെല്ലിവിള സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.  കെട്ടിടത്തിൻ്റെ മുകൾ നിലയിലെ മുറി വാടകയ്ക്ക് എടുത്ത് രണ്ട് മാസം മുൻപാണ് ഇവർ താംസം തുടങ്ങിയത്. നാർകോട്ടിക് കണ്ട്രോൾ ബ്യൂറോ ചെന്നൈ യൂണിറ്റിലെ സംഘമാണ് ബുധനാഴ്ച രാത്രിയോടെ ഇവരെ പിടികൂടിയത്.
അടുത്ത ലേഖനം
കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവം ഞെട്ടിക്കുന്നതാണെന്ന് ഹൈക്കോടതി