1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Dr. Vandana Das murder case

ഡോ. വന്ദനദാസ് വധക്കേസ്: സന്ദീപിന് ജീവപര്യന്തം തടവ് ശിക്ഷ

Dr. Vandana Das murder case
കൊല്ലം: ഡോ. വന്ദനദാസ് വധക്കേസിലെ പ്രതി സന്ദീപിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. 2023 മെയ് 10 ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ നടന്ന കൊലപാതകത്തില്‍ സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. സെഷന്‍സ് ജഡ്ജി പി എന്‍ വിനോദാണ് ശിക്ഷ വിധിച്ചത്.
 
സന്ദീപിന് മാനസിക പ്രശ്നങ്ങളില്ലെന്ന് വ്യക്തമാക്കി മെഡിക്കല്‍ ബോര്‍ഡ് നേരത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് പ്രതാപ് ജി പടിക്കല്‍ ഹാജരായി. സ്പെഷ്യല്‍ പ്രോസിക്യൂഷന്‍ 70 സാക്ഷികളെയും 27 രേഖകളെയും 23 തെളിവുകളെയും കോടതിയില്‍ ഹാജരാക്കി.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
നാമനിര്‍ദ്ദേശ പത്രികയില്‍ സോഷ്യല്‍ മീഡിയ വിവരങ്ങള്‍ വെളിപ്പെടുത്തണം; സ്ഥാനാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം