1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Dowry Kottarakara Idamulaykkal

ഭാര്യയെ വധിക്കാന്‍ ശ്രമിച്ച യുവാവിന് 7 വര്‍ഷം കഠിന തടവ്

Dowry
കൊട്ടാരക്കര: ഭാര്യയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവിനെ കോടതി ഏഴു വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചു. കീഴാറ്റൂര്‍ ഇടമുളയ്ക്കല്‍ സ്വദേശിനിയായ സിന്ധുവിനെ വധിക്കാന്‍ ശ്രമിച്ച ഉരുകുന്ന അണ്ടൂര്‍പ്പച്ച റോഡ് പുറമ്പോക്കില്‍ അനില്‍ വിലാസത്തില്‍ എം.അനില്‍ എന്ന 35 കാരനാണ് കൊട്ടാരക്കര അസിസ്റ്റന്‍ഡ് സെഷന്‍സ് കോടതി ഈ ശിക്ഷ വിധിച്ചത് .
 
2012 ഡിസംവബര്‍ 24 നാണു കേസിനാസ്പദമായ സംഭവം നടന്നത്.  കഠിന തടവിനൊപ്പം രണ്ടര ലക്ഷം രൂപ പിഴയും വിധിച്ചു. ഇതില്‍ രണ്ട് ലക്ഷം സിന്ധുവിന് നല്‍കണം.
 
കീഴാറ്റൂരിലെ വീടിന്റെ ഹാളില്‍ കിടന്നുറങ്ങിയ സിന്ധുവിന്റെ കഴുത്ത് അനില്‍ കറിക്കത്തി കൊണ്ട് മുറിച്ചു. എന്നാല്‍ ബഹളം കേട്ടെത്തിയ ബന്ധുക്കള്‍ സിന്ധുവിനെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചു. മാസങ്ങളുടെ ചികിത്സയ്ക്ക് ശേഷമാണ് ഇവര്‍ സുഖം പ്രാപിച്ചത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് തന്നെ ഉപദ്രവിച്ചിരുന്നു എന്നാണ് സിന്ധു മൊഴി നല്‍കിയത്. 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
ഭരണമാറ്റത്തിന് പിന്നാലെ തിരിച്ചടിച്ച് ചൈന: മൈക് പോംപിയോ അടക്കം ട്രംപിന്റെ 28 വിശ്വസ്തർക്ക് വിലക്ക്