അനുബന്ധ വാര്‍ത്തകള്‍
- പ്രണയവും രാഷ്ട്രീയവും വിഷയമാക്കി 'കൊത്ത്', സിബി മലയിൽ - ആസിഫ് അലി ചിത്രം ഉടൻ !
- മൂന്നാം വിവാഹം എതിര്‍ത്തതിനു പിതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
- ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷോക്കേറ്റു മരിച്ചു
- പൊളിറ്റിക്കൽ ത്രില്ലറുമായി ആസിഫ് അലി, 'കൊത്ത്' ഒരുങ്ങുന്നു !
- വീണ്ടും കുടുംബകഥയുമായി സിബി മലയില്‍, നായകന് ആസിഫ് അലി
26 വര്‍ഷം മുന്‍പ് പിതാവിനെ തോല്‍പ്പിച്ചതിന് മധുര പ്രതികാരം വീട്ടിയ ഒരു സ്ഥാനാര്‍ത്ഥി!
വെളിയം: ഇരുപത്താറു വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ പിതാവിനെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയ ആളെ ഇത്തവണ മകന് പരാജയപ്പെടുത്തി. വെളിയം പഞ്ചായത്തിലെ മാലയില്‍ വാര്‍ഡിലാണ് ഇത്തരമൊരു മധുര പ്രതികാരം ഉണ്ടായത്.
ഇരുപത്താറു വര്‍ഷങ്ങള്‍ക്ക് മുമ്പ് അതായത് 1994 ല്‍ ഇപ്പോള്‍ വിജയം കൈവരിച്ച അനിലിന്റെ പിതാവായ പരേതനായ ശശിധരന് നായരെ യു.ഡി.എഫിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആയിരുന്ന വെളിയം ശ്രീകുമാര്‍ പരാജയപ്പെടുത്തിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി വന്ന മകന് അനില്‍ മാലയില്‍ കെ.പി.സി.സി അംഗമായ വെളിയം ശ്രീകുമാറിനെ തോല്‍പ്പിച്ചു. ബി.ജെ.പി കൊട്ടാരക്കര നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കൂടിയാണ് അനില്‍ മാലയില്‍.
അടുത്ത ലേഖനം