സ്ഥാനാര്‍ഥി സ്വന്തം ചിഹ്നമായ ചെണ്ടകൊട്ടി വോട്ടുപിടിക്കുന്നു

എ കെ ജെ അയ്യര്‍| Last Updated: വെള്ളി, 27 നവം‌ബര്‍ 2020 (18:53 IST)
വാളകം: കൊല്ലം ജില്ലയിലെ ഇടമുളയ്ക്കല്‍ വാര്‍ഡില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥി സ്വന്തം ചിഹ്നമായ ചെണ്ട കൊട്ടിയാണ് വോട്ടുപിടിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. സ്ഥാനാര്‍ത്ഥിയുടെ
രണ്ടാംഘട്ട വോട്ടു ചോദിക്കലാണിപ്പോള്‍.

ഇടമുളയ്ക്കല്‍ പഞ്ചായത്തിലെ വാളകം വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കേരളം കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ഥിയായ പ്രസന്ന കുമാരിയാണ് ചെണ്ടകൊട്ടി പ്രചാരണം തുടങ്ങിയത്.

ചെണ്ട ചിഹ്നം പതിച്ച ടീഷര്‍ട്ട് ധരിച്ചാണ് ചെണ്ടകൊട്ടി ഇവര്‍ വോട്ടര്‍മാരെ സമീപിക്കുന്നത്. ഇടമുളയ്ക്കല്‍ പഞ്ചായത് മുന്‍ പ്രസിഡന്റ് പരേതനായ ജി.എസ്
സത്യന്റെ ഭാര്യയാണ് പ്രസന്നകുമാരി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :