1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Dead rat in Jeerakasoda, drinker gets sick

ജീരകസോഡയില്‍ ചത്ത എലി, കുടിച്ചയാള്‍ക്ക് ദേഹാസ്വാസ്ഥ്യം

Dead rat in Jeerakasoda
ജീരക സോഡായില്‍ ചത്ത എലിയെ കണ്ടതായി പരാതി. മുക്കം മുത്തേരി സ്വദേശി വിനായകന്‍ വാങ്ങിയ സോഡയിലാണ് ചത്ത എലിയെ കണ്ടത്.കോഴിക്കോട് മുക്കം കടവ് പാലത്തിന് സമീപമുള്ള തട്ടുകടയില്‍ നിന്ന് വാങ്ങിയ ജീരക സോഡാ കുടിക്കുന്ന സമയത്ത് രുചി വ്യത്യാസവും ദുര്‍ഗന്ധവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ചത്ത എലിയെ സോഡയില്‍ കണ്ടത്.  
 
ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്.സോഡ കുടിച്ച ശേഷം വിനായകന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടി.
 
തയ്യില്‍ സോഡാ തിരുവമ്പാടി എന്ന എന്ന പേരിലുള്ള സോഡയിലാണ് ചത്ത എലിയെ കണ്ടെത്തിയത്. 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
അമ്മയുടെ മൃതദേഹത്തെ ക്രൂരമായി പീഡിപ്പിച്ചു, യുവാവ് പോലീസ് പിടിയില്‍