നവകേരള സദസ്: തൃശൂരിലെ ഇന്നത്തെ പരിപാടികള്‍

രാവിലെ 11 ന് മണലൂര്‍ മണ്ഡലത്തിലെ സദസ് പാവറട്ടി സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും

രേണുക വേണു| Last Modified ചൊവ്വ, 5 ഡിസം‌ബര്‍ 2023 (08:46 IST)

നവകേരള സദസ് തൃശൂര്‍ ജില്ലയില്‍ തുടരുന്നു. മണലൂര്‍, നാട്ടിക, ഒല്ലൂര്‍, തൃശൂര്‍ നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന് സദസ് നടക്കുക. ഈ മണ്ഡലങ്ങളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധിയായിരിക്കും.

രാവിലെ 11 ന് മണലൂര്‍ മണ്ഡലത്തിലെ സദസ് പാവറട്ടി സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ഉച്ചയ്ക്ക് മൂന്നിന് നാട്ടിക മണ്ഡലത്തിലെ സദസ് തൃപ്രയാര്‍ ജോസ് ആലുക്കാസ് പ്രോപ്പര്‍ട്ടിയില്‍ നടക്കും. വൈകിട്ട് 4.30 ന് ഒല്ലൂര്‍ മണ്ഡലത്തിലെ സദസ് മണ്ണുത്തി കാര്‍ഷിക സര്‍വകലാശാല ഗ്രൗണ്ടില്‍. തൃശൂര്‍ മണ്ഡലത്തിലെ സദസ് വൈകിട്ട് ആറിന് തേക്കിന്‍കാട് വിദ്യാര്‍ഥി കോര്‍ണറില്‍.

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം തൃശൂരില്‍ നടക്കുമെന്നാണ് വിവരം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :