ഓട്ടോയിൽ ബാലികയെ പീഡിപ്പിക്കാൻ ശ്രമം : പ്രതിക്ക് പത്ത് വർഷം തടവ്‌ശിക്ഷ

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 4 ഡിസം‌ബര്‍ 2023 (16:20 IST)

കണ്ണൂർ: ഓട്ടോ റിക്ഷയിൽ വച്ച് ഏഴുവയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കുറ്റത്തിന് പ്രതിയായ യുവാവിനെ കോടതി പത്ത് വർഷത്തെ തടവിനും 50000 രൂപ പിഴയും ശിക്ഷയായി വിധിച്ചു. പരിയാരം കുടിക്കാനം കുന്നേൽ സന്തോഷ് അഥവാ സുബീഷ് എന്ന 24 കാരനാണ് ശിക്ഷിക്കപ്പെട്ടത്.

ഇക്കൊല്ലം ആദ്യം ജനുവരി ഏഴിന് രാത്രിയിൽ മാതാപിതാക്കൾക്കൊപ്പം പെരുന്നാളിന് വന്ന കുട്ടി ഓട്ടോയിൽ തനിച്ചിരിക്കുമ്പോൾ സന്തോഷ് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണു പരാതി. അറസ്റ്റിലായ സന്തോഷ് ഒരു വർഷമായി റിമാൻഡിലാണ്.

തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ.രാജേഷാണ് ശിക്ഷ വിധിച്ചത്. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഷെറി മോൾ ജോസ് വാദി ഭാഗത്തിന് വേണ്ടി ഹാജരായി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :