ലോഡ്ജില്‍ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം: കുഞ്ഞിന്റെ മാതാവും സുഹൃത്തും കസ്റ്റഡിയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 5 ഡിസം‌ബര്‍ 2023 (10:18 IST)
ലോഡ്ജില്‍ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ കുഞ്ഞിന്റെ മാതാവും സുഹൃത്തും പൊലീസ് കസ്റ്റഡിയില്‍. കറുകപ്പള്ളിയിലെ ലോഡ്ജിലാണ് സംഭവം. ഒന്നര മാസം പ്രായമുള്ള ആണ്‍കുട്ടിയാണ് മരിച്ചത്. ആലപ്പുഴ സ്വദേശിനിയാണ് അറസ്റ്റിലായത്. കണ്ണൂര്‍ സ്വദേശിയാണ് ഒപ്പം പിടിയിലായ ആണ്‍ സുഹൃത്ത്.

കുഞ്ഞിന്റെ പോസ്റ്റ്മോര്‍ട്ടത്തിലാണ് തലയ്ക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് വ്യക്തമായത്.കൊലപാതകമാണോ എന്ന സംശയത്തിലാണ് യുവതിയെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :