1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ganesh Kumar Apologizes to Wife

'എല്ലാം കോംപ്രമൈസ്'; ഗണേഷിനെതിരെ പരാതി നൽകാനില്ലെന്ന് ഭാര്യ ബിന്ദു, മന്ത്രി ക്ഷമാപണം നടത്തി

ഇന്നലെ രാത്രി ഭാര്യ ബിന്ദുവിനെ ഫോണിൽ വിളിച്ച് ഗണേഷ് ക്ഷമാപണം നടത്തിയെന്നാണ് വിവരം

Ganesh Kumar and Wife
മന്ത്രി ഗണേഷ് കുമാറുമായുള്ള പ്രശ്‌നങ്ങളെല്ലാം പറഞ്ഞുതീർത്ത് ഭാര്യ ബിന്ദു മേനോൻ. മന്ത്രിക്കെതിരെ പരാതി നൽകാനില്ലെന്നാണ് ബിന്ദുവിന്റെ തീരുമാനം. ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന മന്ത്രിസഭായോഗത്തിൽ ഗണേഷ് പങ്കെടുക്കുന്നുണ്ട്. 
 
ഇന്നലെ രാത്രി ഭാര്യ ബിന്ദുവിനെ ഫോണിൽ വിളിച്ച് ഗണേഷ് ക്ഷമാപണം നടത്തിയെന്നാണ് വിവരം. ഗണേഷ് ക്ഷമാപണം നടത്തിയതോടെ ഇനി പ്രശ്‌നങ്ങൾക്കില്ലെന്ന നിലപാടിലേക്ക് ബിന്ദുവെത്തി. പൊലീസിൽ പരാതി നൽകാനില്ലെന്ന് ബിന്ദുവുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. 
 
നേരത്തെ പരാതി കിട്ടിയാൽ കേസ് എടുക്കേണ്ടി വരുമെന്ന ഡിജിപി മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു. മന്ത്രിക്കെതിരെ ഫോട്ടോയടക്കമുള്ള തെളിവുകൾ കൈവശമുണ്ടെന്ന് ഭാര്യ വെളിപ്പെടുത്തിയ പശ്ചാത്തലത്തിലായിരുന്നു ഇത്. ഗണേഷിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ താൻ കണ്ടെന്നാണ് ബിന്ദു ആരോപിച്ചത്. 
അടുത്ത ലേഖനം
സ്പാർക് ഡിഎ സന്ദേശം: സർക്കാരിനു ഗുഡ് സർട്ടിഫിക്കറ്റ്, പ്രതിപക്ഷത്തിനു വൻ തിരിച്ചടി