1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Minister KB Ganesh kumar controversy Resignation

ഗണേഷ്‌കുമാർ പുറത്തേക്ക്, രാജിവെയ്ക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടേക്കുമെന്ന് റിപ്പോർട്ട്

മന്ത്രിസ്ഥാനം രാജിവെയ്ക്കാന്‍ ഗണേഷിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.

Ganesh kumar
മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ രംഗത്തെത്തിയ സാഹചര്യത്തില്‍ കടുത്ത നടപടിയുമായി ഇടതുമുന്നണി. ഭാര്യ പരസ്യമായി പരാതി ഉന്നയിച്ച സാഹചര്യത്തില്‍ ഗണേഷിനെ സംരക്ഷിക്കാതെ മാറ്റിനിര്‍ത്തുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് ചര്‍ച്ചയില്‍ മുതിര്‍ന്ന നേതാക്കള്‍ മുഖ്യമന്ത്രിയെ അറിയിച്ചത്. മന്ത്രിസ്ഥാനം രാജിവെയ്ക്കാന്‍ ഗണേഷിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.
 
സംഭവങ്ങള്‍ ഗണേഷിന്റെ ഭാര്യ മുഖ്യമന്ത്രിയുടെ മകളെ അറിയിച്ചെന്ന് പറഞ്ഞത് സ്ഥിതി ഗൗരവകരമാക്കിയിട്ടുണ്ട്. മന്ത്രിയുടെ ഭാര്യയ്ക്ക് പോലും നീതി ലഭിക്കുന്നില്ലെന്നും പോലീസ് നടപടിയെടുത്തില്ലെന്ന ആക്ഷേപവുമാന് പ്രതിപക്ഷം ഉന്നയിക്കുന്നത്. മന്ത്രിയെ മാറ്റിനിര്‍ത്തുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് സിപിഐയ്ക്കുമുള്ളത്. 
 
രക്ഷിക്കണമെന്ന അപേക്ഷയുമായി പോലീസിന്റെ അടിയന്തിര നമ്പരില്‍ വിളിച്ച ഗണേഷ്‌കുമാറിന്റെ ഭാര്യയ്ക്ക് യാതൊരു സഹായവും നല്‍കാതെ പോലീസ് മടങ്ങിപോയിരുന്നു. ഇത് മന്ത്രിപദത്തിന്റെ ദുരുപയോഗമാണ്. വീടിനുള്ളില്‍ സ്ത്രീ അതിക്രമത്തിനിരയായി എന്നത് വാദം ബലപ്പെടുത്തും. കേസ് വന്നാല്‍ ഗണേഷ് നിര്‍ബന്ധമായും രാജിവെയ്‌ക്കേണ്ടി വരും. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പരാതിക്കാരി ആരാണെന്ന് അറിയും മുന്‍പും പരാതി ലഭിക്കുന്നതിന് മുന്‍പും സര്‍ക്കാര്‍ അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാന് കോണ്‍ഗ്രസ് അന്ന് മുഖം രക്ഷിച്ചത്.
 
അടുത്ത ലേഖനം
ബെംഗളൂരുവിൽ എൽപിജി പ്രതിസന്ധി രൂക്ഷം; ഹോട്ടലുകൾ അടച്ചിടുമെന്ന് ഉടമകൾ