അനുബന്ധ വാര്‍ത്തകള്‍
- തെക്കന്‍ കേരളം-തെക്കന്‍ തമിഴ്നാട് തീരങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ്
- മുഖ്യമന്ത്രി തള്ളിപ്പറഞ്ഞ തോമസ് ഐസ്ക്കിന് മന്ത്രിസഭയില്‍ തുടരാന്‍ അര്‍ഹത നഷ്ടപ്പെട്ടു: രമേശ് ചെന്നിത്തല
- ഇത്തവണ ക്രിസ്മസ് കിറ്റില്‍ മാസ്കും!
- ഡോക്ടര്‍മാര്‍ ഈമാസം 11ന് രാജ്യവ്യാപകമായി പണിമുടക്കുന്നു, കാരണം ഇതാണ്!
- ന്യൂനമര്‍ദം: തിരുവനന്തപുരം ജില്ലയില്‍ നാലുദിവസം അതീവ ജാഗ്രതാ നിര്‍ദേശം; മലയോര മേഖലയിലേക്കുള്ള യാത്രയ്ക്കും വിലക്ക്
ബുര്‍വി ചുഴലിക്കാറ്റ്: തെക്കന്‍കേരളത്തിന് ഭീഷണി; ഏഴു ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത
ബംഗാല്‍ ഉള്‍ക്കടലിന്റെ തെക്ക്കിഴക്കന്‍ തീരത്ത് രൂപപ്പെട്ട തീവ്രന്യൂനമര്‍ദ്ദം ബുര്‍വി ചുഴലിക്കാറ്റായിമാറുമെന്ന് കാലാവസ്ഥനിരീക്ഷണകേന്ദ്രം. ഇതേതുടര്‍ന്ന് തെക്കന്‍കേരളത്തിലെ ഏഴു ജില്ലകളില്‍ അതിതീവ്ര മഴയ്ക്കും കാലാവസ്ഥനിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്‍കി.തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ എന്നീ ജില്ലകളില്‍ ഡിസംബര്‍ 3 വ്യാഴാഴ്ച റെഡ് അലര്‍ട്ടും ഡിസംബര്‍ 2 ന് ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.മറ്റുജില്ലകളായ കോട്ടയം,പത്തനംതിട്ട,ആലപ്പുഴ എന്നിവിടങ്ങളില്‍ വ്യാഴാഴ്ച ഓറഞ്ച് അലര്‍ട്ടാണ്.
ശ്രീലങ്കന്‍ തീരത്തുനിന്ന് ഏകദേശം 680 കീ.മീ ദൂരത്തിലും കന്യാകുമാരിയില്‍ നിന്നും 1090 കീ.മീ ദൂരത്തിലും സ്ഥിതിചെയ്യുന്ന തീവ്രന്യൂനമര്‍ദ്ദം ഡിസംബര്‍ രണ്ടോടുകൂടി ചുഴലിക്കാറ്റായിമാറുമെന്നാണ് കാലാവസ്ഥനിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. ഓഖി ചുഴലിക്കാറ്റിന് സമാനമായ തീവ്രത കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ സുരക്ഷാമുന്‍കരുതലിന്റെ ഭാഗമായി ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കേരളത്തീരത്തുനിന്ന് കടലില്‍ പോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി.മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരോട് അടുത്തുള്ള സുരക്ഷത തീരത്ത് എത്തിച്ചേരാനും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.