അനുബന്ധ വാര്‍ത്തകള്‍
- മുഖ്യമന്ത്രി തള്ളിപ്പറഞ്ഞ തോമസ് ഐസ്ക്കിന് മന്ത്രിസഭയില്‍ തുടരാന്‍ അര്‍ഹത നഷ്ടപ്പെട്ടു: രമേശ് ചെന്നിത്തല
- വോൾവോയുടെ ഇലക്ട്രിക് കോംപാക്ട് എസ്യുവി XC40 റിചാർജ് ഉടൻ ഇന്ത്യൻ വിപണിയിലേയ്ക്ക്
- ഇത്തവണ ക്രിസ്മസ് കിറ്റില്‍ മാസ്കും!
- രോഹിത് ടെസ്റ്റ് കളിച്ചേയ്ക്കും, അധികം വൈകാതെ ഓസ്ട്രേലിയയിലെത്തും എന്ന് സൂചന
- 350ന് മുകളില്‍ സ്കോര്‍ ചെയ്യണമെങ്കില്‍ രോഹിത് ഇല്ലാതെ പറ്റില്ല; പരാജയങ്ങളെ കുറിച്ച് ആകാശ് ചോപ്ര
തെക്കന്‍ കേരളം-തെക്കന്‍ തമിഴ്നാട് തീരങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ്
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട തീവ്ര ന്യൂനമര്‍ദം കഴിഞ്ഞ 6 മണിക്കൂറായി മണിക്കൂറില്‍ 7 കിമീ വേഗതയില്‍ പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ സിസ്റ്റം 7.8° N അക്ഷാംശത്തിലും 86.6°E രേഖാംശത്തിലും എത്തിയിട്ടുണ്ട്. ഇത് ശ്രീലങ്കന്‍ തീരത്ത് നിന്ന് ഏകദേശം 590 കിമീ ദൂരത്തിലും കന്യാകുമാരിയില്‍ നിന്ന് ഏകദേശം 1000 കിമീ ദൂരത്തിലുമാണ്.
അടുത്ത 6 മണിക്കൂറില്‍ സിസ്റ്റം കൂടുതല്‍ ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദമായി മാറുമെന്നും തുടര്‍ന്നുള്ള 12 മണിക്കൂറില്‍ ചുഴലിക്കാറ്റായി മാറുമെന്നും ഡിസംബര്‍ 2 ന് വൈകീട്ടോടെ ശ്രീലങ്കന്‍ തീരം കടക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. സിസ്റ്റം ഡിസംബര്‍ 3 നോട് കൂടി കന്യാകുമാരി തീരത്ത് എത്താനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നു.