അനുബന്ധ വാര്‍ത്തകള്‍
- യുവതിയും അഞ്ചു വയസുകാരിയായ മകളും കിണറ്റില്‍ മരിച്ച നിലയില്‍
- നിപ വൈറസ്: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടും
- വീണ ജോര്‍ജിനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കില്ല; ഗണേഷിന് സാധ്യത
- ഗണേഷ് കുമാറിനോട് സൂക്ഷിച്ച് കളിക്കണം, പരസ്യ പോര് കുറയ്ക്കാം; കോണ്‍ഗ്രസില്‍ രണ്ട് അഭിപ്രായം
- കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരാഴ്ച അവധി
സംവിധായകന്‍ അമല്‍ നീരദിന്റെ പിതാവും എഴുത്തുകാരനും അധ്യാപകനുമായ പ്രഫ.സി.ആര്‍.ഓമനക്കുട്ടന്‍ അന്തരിച്ചു
എഴുത്തുകാരനും അധ്യാപകനുമായ പ്രഫ.സി.ആര്‍.ഓമനക്കുട്ടന്‍ (80) അന്തരിച്ചു. സംവിധായകന്‍ അമല്‍ നീരദിന്റെ പിതാവാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്. എറണാകുളം ലിസി ആശുപത്രിക്കു സമീപം തിരുനക്കര വീട്ടിലായിരുന്നു താമസം. ഭാര്യ: പരേതയായ എസ്.ഹേമലത
23 വര്‍ഷം എറണാകുളം മഹാരാജാസ് കോളേജില്‍ അധ്യാപകനായിരുന്നു. ഇരുപത്തഞ്ചിലേറെ പുസ്തകങ്ങളും 150 ലേറെ കഥകളും എഴുതിയിട്ടുണ്ട്. സിനിമാമാസിക, പ്രഭാതം, ഗ്രന്ഥലോകം എന്നിവയില്‍ പത്രപ്രവര്‍ത്തനം നടത്തിയ ഓമനക്കുട്ടന്‍ നാല് വര്‍ഷത്തിലേറെ കേരള സര്‍ക്കാരിന്റെ പബ്‌ളിക് റിലേഷന്‍സ് വകുപ്പില്‍ ജോലി ചെയ്തു.