പ്രതിരോധ വകുപ്പും വിദേശകാര്യ വകുപ്പും കൂടി ചോദിക്കാമായിരുന്നു, പി വി അൻവറിനെ പരിഹസിച്ച് വി ടി ബൽറാം

VT Balram, P V Anvar, PV Anvar TMC, Nilambur by election, p v anvar candidate, P V Anvar vs V T Balram,Congress party, വി ടി ബൽറാം, പി വി അൻവർ, പി വി അൻവർ തൃണമൂൽ കോൺഗ്രസ്, നിലമ്പൂർ ഉപതിരെഞ്ഞെടുപ്പ്, കോൺഗ്രസ്
അഭിറാം മനോഹർ| Last Modified വ്യാഴം, 5 ജൂണ്‍ 2025 (13:21 IST)
നിലമ്പൂര്‍ ഉപതിരെഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ പുതിയ ഉപാധികള്‍ വെച്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വറിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. യുഡിഎഫ് അടുത്ത തവണ അധികാരത്തിലേറിയാല്‍ തനിക്ക് ആഭ്യന്തര വകുപ്പും വനംവകുപ്പും വേണമെന്നും അങ്ങനെയെങ്കില്‍ യുഡഎിഫിന്റെ മുന്നണിപോരാളിയായി താന്‍ രംഗത്തുണ്ടാകുമെന്നുമാണ് പി വി അന്‍വര്‍ വ്യക്തമാക്കിയത്.


വനംമന്ത്രിസ്ഥാനം എനിക്കു നല്‍കണം. ആഭ്യന്തരം എനിക്ക് തരണം. അല്ലെങ്കില്‍ വി.ഡി.സതീശനെ പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്ന് മാറ്റുമെന്ന ഉറപ്പ് എനിക്ക് വേണം. പൊലീസിലെ ആര്‍എസ്എസ് സ്വാധീനം ഇല്ലാതാക്കാന്‍ ആഭ്യന്തരം വേണം. മലപ്പുറം ജില്ല വിഭജിക്കണം. തിരുവമ്പാടി അടക്കമുള്ള മേഖല ഉള്‍പ്പെടുത്തി പുതിയ ജില്ല വേണം. തുടങ്ങിയ ആവശ്യങ്ങളാണ് അന്‍വര്‍ മുന്നോട്ട് വെച്ചത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഇന്ന് അവസാനിക്കാനിരിക്കെയാണ് അന്‍വര്‍ ഉപാധികളുമായി രംഗത്ത് വന്നത്.

അതേസമയം അന്‍വറിന്റെ ഈ ഉപാധികളോട് പരിഹാസരൂപത്തിലാണ് കോണ്‍ഗ്രസ് നേതാവായ വി ടി ബല്‍റാം പ്രതികരിച്ചത്. അന്‍വറിന് പ്രതിരോധവകുപ്പും വിദേശകാര്യ വകുപ്പും കൂടി ചോദിക്കാമായിരുന്നു. അന്‍വറിനെ പരിഹസിച്ച് ബല്‍റാം തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :