1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Compensation Sebastyan Railway

ട്രെയിന്‍ യാത്രയ്ക്കിടെ യാത്രക്കാരന്‍ മഴ നനയേണ്ടിവന്നതിനു നഷ്ടപരിഹാരം

Compensation
തൃശൂര്‍: ട്രെയിന്‍ യാത്രയ്ക്കിടെ മഴ നനയേണ്ടിവന്ന യാത്രക്കാരന് എണ്ണായിരം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ഉത്തരവായി. പറപ്പൂര്‍ തോളൂര്‍ സ്വദേശി പുത്തൂര്‍ വീട്ടില്‍ സെബാസ്റ്റ്യനാണ് റയില്‍വേ് നഷ്ടപരിഹാരം നല്‍കിയത്.
 
തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ ജോലി ചെയ്യവേ തിരുവനന്തപുരത്തേക്ക് ഔദ്യോഗിക ആവശ്യത്തിനുള്ള യാത്രയ്ക്കിടെ ജനശതാബ്ദി എക്പ്രസില്‍ യാത്ര ചെയ്യവേ വിന്‍ഡോ ഷട്ടര്‍ അടയാത്തതിനാലാണ് അദ്ദേഹത്തിന് മഴ നനയേണ്ടിവന്നത്. സംഭവം നടന്ന് ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നഷ്ടപരിഹാരം ലഭിച്ചത്.
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
അതിർത്തി ലംഘിയ്ക്കാൻ വീണ്ടും ചൈനീസ് ശ്രമം: വടക്കൻ സിക്കിമിൽ ഇന്ത്യ-ചൈന ഏറ്റുമുട്ടൽ