വെബ്ദുനിയ ലേഖകൻ|
Last Updated:
തിങ്കള്‍, 7 ഡിസംബര്‍ 2020 (14:47 IST)
ഇനി ട്രെയിൻ യാത്രകൾക്കായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ സ്വന്തം മൊബൈൽ നമ്പർ തന്നെ ബുക്കിങ്ങിനായി ഉപയോഗിയ്ക്കണം എന്ന് ഇന്ത്യൻ റെയിൽവേ. ഏജന്റുമാരുടെയോ മറ്റുള്ളവരുടെയോ നമ്പരുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന രീതി ഇപ്പോഴും തുടരുന്നുണ്ട്, ഇത് നിർത്തലാക്കുന്നതിന്റെ ഭാഗമായാണ് നിർദേശവുമായി ഇന്ത്യൻ റെയിൽവേ രംഗത്തെത്തിത്തിയിരിയ്ക്കുന്നത്. ട്രെയിൻ യാത്രയെ സംബന്ധിച്ചുള്ള വിവരങ്ങൾ തടസമില്ലാതെ നേരിട്ട് യാത്രക്കാർക്ക് ലഭ്യമാക്കുന്നതിനാണ് നടപടി.
ഏജന്റുമാരുടെയോ മറ്റുള്ളവരുടെയോ നമ്പർ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ പാസഞ്ചർ റിസർവേഷൻ സിസ്റ്റത്തിൽ നമ്പർ രജിസ്റ്റർ ചെയ്യാൻ സാധിയ്ക്കില്ല. അതിനാൽ തന്നെ ട്രെയിൻ സംബന്ധിച്ച തൽസമയ വിവരങ്ങൾ എസ്എംഎസ് ആയി യാത്രക്കാർക്ക് ലഭിയ്ക്കില്ല. ഏതെങ്കിലും കാരണവശാൽ ട്രെയിൻ വൈകുകയോ, റദ്ദാക്കുകയോ ചെയ്താൽ യാത്രക്കാരന് വിവരം ലഭിയ്ക്കില്ല എന്ന് സാരം. ഇത് പരിഹരിയ്ക്കാനാണ് സ്വന്തം നമ്പറിൽ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യണം എന്ന് ഇന്ത്യൻ റെയിൽവേ നിർദേശം നൽകാൻ കാരണം.