പാലക്കാട്ട് വന്‍ കുഴല്‍പ്പണ വേട്ട

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 24 ഡിസം‌ബര്‍ 2020 (13:33 IST)
പാലക്കാട്: പാലക്കാട്ട് നടന്ന വന്‍
കുഴല്‍പ്പണ വേട്ടയില്‍ തമിഴ്നാട് സ്വദേശിയെ അറസ്‌റ് ചെയ്തു. തമിഴ്നാട് ഓട്ടന്‍ഛത്രം സ്വദേശി ധര്‍മ്മരാജനാണ് പിടിയിലായത്. ധര്‍മ്മരാജനില്‍ നിന്ന് 19,83,000 രൂപയാണ് പിടിച്ചെടുത്തത്. റയില്‍വേ സംരക്ഷണ സേനയും പോലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.

ചെന്നൈയില്‍ നിന്ന് മധുര വഴി വന്ന ട്രെയിനിലായിരുന്നു ഇയാള്‍ യാത്ര ചെയ്തത്. അരയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇത്രയും പണം ഇയാള്‍ ഇയാളില്‍ നിന്ന് കണ്ടെത്തിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :