ഡ്രൈവറുടെ സേവനം ആവശ്യമില്ലാത്ത ഇന്ത്യയിലെ ആദ്യ ട്രെയിന്‍ സര്‍വീസ്, ഡല്‍ഹി മെട്രോയിലെ മജന്ത ലൈനില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ശ്രീനു എസ്| Last Modified ചൊവ്വ, 29 ഡിസം‌ബര്‍ 2020 (08:25 IST)
ഡ്രൈവറുടെ സേവനം ആവശ്യമില്ലാത്ത ഇന്ത്യയിലെ ആദ്യ മെട്രോ ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം ഡല്‍ഹി മെട്രോയിലെ മജന്ത ലൈനില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. അഹമ്മദാബാദില്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച
നാഷണല്‍ കോമണ്‍
മൊബിലിറ്റി കാര്‍ഡ് സേവനം, ഡല്‍ഹി മെട്രോയുടെ എയര്‍പോര്‍ട്ട് എക്‌സ്പ്രസ് ലൈനിലേക്ക് വ്യാപിപ്പിച്ചു. ചടങ്ങില്‍ കേന്ദ്രമന്ത്രി ശ്രീ ഹര്‍ദീപ് സിംഗ് പുരി, ദല്‍ഹി മുഖ്യമന്ത്രി ശ്രീ അരവിന്ദ് കേജ്രിവാള്‍ എന്നിവര്‍ പങ്കെടുത്തു.

നഗര വികസനത്തെ ഭാവിയിലേക്ക് സജ്ജമാക്കുന്നതിനുള്ള ശ്രമമാണ് ഈ ദൗത്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 2014 ല്‍
അഞ്ച് നഗരങ്ങളില്‍ മാത്രമുണ്ടായിരുന്ന മെട്രോ റെയില്‍ ഇന്ന് 18 നഗരങ്ങളില്‍ ലഭ്യമാണ്. 2025 ഓടെ മെട്രോ ട്രെയിന്‍ സര്‍വീസ് 25ഓളം നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നു. 2014ല്‍
248 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മെട്രോ റെയില്‍ പാത ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ അതിന്റെ മൂന്നുമടങ്ങ്, അതായത്
700 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മെട്രോ പാതയുണ്ട്.
2025 ഓടെ ഇത് 1700 കിലോമീറ്ററായി വര്‍ദ്ധിപ്പിക്കാന്‍ ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :