അനുബന്ധ വാര്‍ത്തകള്‍
- അന്ന് സച്ചിൻ പൊട്ടിത്തെറിച്ചു, ഗാംഗുലിയെ ഭീഷണിപ്പെടുത്തി, സച്ചിൻ നായകനായിരുന്ന കാലത്തെ സംഭവം !
- അടുത്ത 48മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദത്തിന് സാധ്യത
- പുത്തൻ ഭാവത്തിൽ ജീപ്പിന്റെ ജനപ്രിയ എസ്യുവി കോംപസ്, വാഹനം യൂറോപ്യൻ വിപണിയിൽ അവതരിപ്പിച്ചു
- ഔദ്യോഗിക രേഖകൾ സൂക്ഷിയ്ക്കാൻ കേന്ദ്ര സർക്കർ പുറത്തിറക്കിയ ഡിജിലോക്കറിൽ ഗൂരുതര സുരക്ഷാ വീഴ്ച കണ്ടെത്തി മലയാളി
- പിന്നോട്ടെടുത്ത കാർ ശരീരത്തിലുടെ കയറിയിറങ്ങി, 10 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം
കോപ്പിയടിച്ചെന്നാരോപിച്ച് ഇറക്കി വിട്ടു; കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ നിന്ന് കിട്ടി
കാണാതായ ബികോം വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ നിന്ന് കിട്ടി. രണ്ടുദിവസമായി ഫയര്‍ഫോഴ്സ് സംഘം മീനച്ചിലാറ്റില്‍ തിരയുകയായിരുന്നു. കാഞ്ഞിരപ്പള്ളി പൊടിമറ്റം സ്വദേശിനി അഞ്ജു ഷാജി(20) ആണ് മരിച്ചത്. പരീക്ഷക്കിടെ കോപ്പിയടിച്ചെന്നാരോപിച്ച് ചേര്‍പ്പുങ്കല്‍ ഹോളി ക്രോസ് കോളേജിലെ അധ്യാപകര്‍ കുട്ടിയെ ഇറക്കിവിട്ടിരുന്നു. ബാക്കി പരീക്ഷകളും എഴുതിപ്പിക്കില്ലെന്നും അറിയിച്ചു. ഇതിനുപിന്നാലെയാണ് വിദ്യാര്‍ത്ഥിനിയെ കാണാതായത്. വിദ്യാര്‍ത്ഥിനിയുടെ ബാഗ് ആറിന്റെ സമീപത്തുനിന്നും ലഭിച്ചിരുന്നു.
വിദ്യാര്‍ത്ഥിനിയെ പഠിപ്പിച്ചിരുന്ന പ്രൈവറ്റ് കോളേജിലെ അധ്യാപകര്‍ പറയുന്നത് വിദ്യാര്‍ഥിനി കോപ്പിയടിക്കാന്‍ സാധ്യതയില്ലെന്നും ആരോപണമുണ്ടായപ്പോള്‍ മാനസികമായി തളര്‍ന്നതാവാം അത്മഹത്യചെയ്യാന്‍ പ്രേരിപ്പിച്ചതെന്നുമാണ്. വിദ്യാര്‍ത്ഥിനിയുടെ സഹപാഠികളും അധ്യാപകരുടെ കോപ്പിയടി ആരോപണം നിഷേധിച്ചു.