പിന്നോട്ടെടുത്ത കാർ ശരീരത്തിലുടെ കയറിയിറങ്ങി, 10 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 8 ജൂണ്‍ 2020 (12:16 IST)
ഡൽഹി: പിറകോട്ടെടുത്ത കാർ ശരത്തിലൂടെ കയറിയിറങ്ങി പത്തുമാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. ഡൽഹിയിലെ തിലക് നഗറിൽ ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരുന്ന കാർ പുറകോട്ടെടുത്തതോടെയാണ് അപകടം. കാറിനു പിറകിൽ കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ വാഹനമോടിച്ചിരുന്നയാൾ ശ്രദ്ധിച്ചിരുന്നില്ല.

ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. സംഭവത്തിൽ വാഹനം ഓടിച്ചിരുന്ന അഖിലേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫൊറൻസിക് വിഭാഗം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. വ്യാപാരിയായ ജസ്ബീർ സിങ് എന്നയാളുടെ പേരിലുള്ള മെഴ്സിഡെസിന്റെ ആഡംബര എസ്‌യുവിയാണ് അപകടം ഉണ്ടാക്കിയത്. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :