വെബ്ദുനിയ ലേഖകൻ|
Last Modified തിങ്കള്‍, 8 ജൂണ്‍ 2020 (13:33 IST)
കാഴ്ചയിലും കരുത്തിലും മാറ്റങ്ങളുമായി ജീപ്പിന്റെ മിഡ്സൈസ് എസ്‌യുവി കോംപസിനെ യുറോപ്യൻ വിപണിയിൽ അവതരിപ്പിച്ചു. ഈ വർഷം അവസാനത്തോടെ വാഹനം ഇന്ത്യൻ വിപണിയിൽ എത്തിയേക്കും. നിരവധി മാറ്റങ്ങളുമായാണ് പുതിയ ജീപ് കോംപസ് എത്തിയിരിയ്ക്കുന്നത്. തുടക്കത്തില്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളും പിന്നീട് പ്ലഗ് ഇന്‍ ഹൈബ്രിഡ‍് എന്‍ജിനിലും വാഹനം വിപണിയിലെത്തും
കൂടുതല്‍ സ്റ്റൈലിഷായാണ് പുതിയ കോംപസിന്റെ വരവ്. പുതുക്കിയ മുന്‍ ബംബറും, ഹഡ്‍ലാംപുകളും വാഹനത്തിന്റെ ലുക്കിൽ കാര്യമായ മാറ്റം തന്നെ വരുത്തിയിട്ടുണ്ട്. 2019 കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്സ് ഷോയില്‍ ജീപ്പ് പ്രദര്‍ശിപ്പിച്ച ഇന്‍ഫോടെയിൻമെന്റ് സിസ്റ്റമാണ് പുതിയ കോംപസില്‍ നൽകിയിരിയ്ക്കുന്നത്. ഉയർന്ന വകഭേതങ്ങളിൽ 8.4 ഇഞ്ച് സിസ്റ്റവും അടിസ്ഥാന വകഭേതങ്ങളിൽ 7 ഇഞ്ച് സിസ്റ്റവുമാണ് ഉണ്ടാവുക.
നിലവിലെ 1.4 ലീറ്റര്‍ പെട്രോള്‍ എന്‍ജിന് പകരം പുതിയ 1.3 ലീറ്റര്‍ ടര്‍ബൊ പെട്രോള്‍,1.6 ലീറ്റര്‍ മള്‍ട്ടിജെറ്റ് എഞ്ചിനുകളിലാണ് വാഹനം വിപണിയിൽ എത്തിയിരിയ്ക്കുന്നത്. 1.3 ലിറ്റർ പെട്രോൾ എഞ്ചിൻ മാനുവൽ വകഭേതം 130 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിയ്ക്കും 6 സ്പീഡ് ഗിയര്‍ബോക്സാണ് വാഹനത്തിൽ ഉണ്ടാവുക. 150 ബിഎച്ച്‌പി കരുത്തുള്ള ഓട്ടമാറ്റിക് പതിപ്പില്‍ ഏഴു സ്പീഡ് ഡ്യുവല്‍ ഡ്രൈ ക്ലച്ച് ട്രാന്‍സ്മിഷനായിരിയ്ക്കും ഉണ്ടാവുക. 1.6 ലീറ്റര്‍ മള്‍ട്ടിജെറ്റ് എന്‍ജിൻ ഫ്രണ്ട് വീല്‍ഡ്രൈവ് ഓട്ടമാറ്റിക്ക് ഡ്യുവല്‍ ക്ലച്ച് കോംപിനേഷനിലാണ് എത്തുക. ഈ എഞ്ചിൻ 120 ബിഎച്ച്‌പി കരുത്ത് ഉത്പാദിപ്പിയ്ക്കും.