അനുബന്ധ വാര്‍ത്തകള്‍
- ന്യൂനമര്‍ദം, അതിശക്തമായ മഴ: വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
- ശക്തമായ മഴ: സംസ്ഥാനത്തെ ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
- ന്യൂനമര്‍ദം: തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് നിവാരണത്തിന് അതിവേഗ നടപടി
- ന്യൂനമര്‍ദം രൂപപ്പെടുന്നു; കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത, ആശങ്കയായി 'ടൗട്ടെ' ചുഴലിക്കാറ്റ്
- ന്യൂനമര്‍ദം, ചുഴലിക്കാറ്റ്: കേരളത്തില്‍ പരക്കെ മഴ, തെക്കന്‍ ജില്ലകളില്‍ വെള്ളം കയറി
ആലപ്പുഴയിൽ കടലാക്രമണം രൂക്ഷം, തിരുവനന്തപുരത്തും കോഴിക്കോടും വീടുകളിൽ വെള്ളം കയറി, തീരപ്രദേശങ്ങളിൽ ആശങ്ക
മഴയും കടലാക്രമണങ്ങളും രൂക്ഷമായതോടെ സംസ്ഥാനത്തെ തീരമേഖലകളിൽ കനത്ത നാശനഷ്ടം. തിരുവനന്തപുരത്തും ആലപ്പുഴയിലും കോഴിക്കോടും നിരവധി വീടുകളിൽ വെള്ളം കയറി. ആലപ്പുഴയുടെ തീരമേഖലയിലെ ഒറ്റമശ്ശേരി, വിയാനി, പുന്നപ്ര ഉൾപ്പെടെയുളള പ്രദേശങ്ങളിൽ കടലിനോട് ചേർന്ന വീടുകളിലും പരിസരങ്ങളിലും വെള്ളം കയറി.
തിരുവനന്തപുരം പൊഴിയൂരിൽ കടലേറ്റം രൂക്ഷമാണ്. എട്ട് വീടുകളിൽ വെളളം കയറി. വീടുകളില്‍ കഴിഞ്ഞിരുന്ന അമ്പതോളം പേരെയും സമീപവാസികളേയും പൊഴിയൂർ സ്കൂൾ ക്യാമ്പിലേക്ക് മാറ്റി. അടിമലത്തുറ, അമ്പലത്തുമൂല എന്നിവിടങ്ങളിലെ 150 ഓളം വീടുകളിൽ വെളളം കയറി. അമ്പതോളം വീടുകൾക്ക് കേടുപാടുണ്ട്.
കോഴിക്കോട് കൊയിലാണ്ടി, കാപ്പാട് ഭാഗങ്ങളിൽ കടലാക്രമണം രൂക്ഷമാണ്. വരും ദിവസങ്ങളിലും മഴയും കടലേറ്റവും തുടർന്നാൽ സംസ്ഥാനത്ത് കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങേണ്ട അവസ്ഥയാണ്. കടൽക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശേം നല്‍കിയിട്ടുണ്ട്.