ആര്യയെ വെട്ടി, ചിന്ത പ്രസിഡന്റ്; വിജിൻ സെക്രട്ടറിയാകും
Chintha Jerome and Arya Rajendran
ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെ തിരഞ്ഞെടുത്തു. ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിലെ ഫ്രാക്ഷൻ യോഗത്തിന് ശേഷമാണ് തീരുമാനം. സംഘടനയുടെ ആദ്യ വനിതാ സംസ്ഥാന പ്രസിഡന്റാണ് ചിന്ത.
വിജിൻ സെക്രട്ടറി
എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായ എം.വിജിൻ സംസ്ഥാന സെക്രട്ടറിയാകും.
ആര്യയെ വെട്ടി
തിരുവനന്തപുരം മുൻ മേയർ ആര്യ രാജേന്ദ്രന്റെ പേരും പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്നുകേട്ടിരുന്നു. എന്നാൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വിഭാഗം ചിന്തയെ പിന്തുണയ്ക്കുകയായിരുന്നു. ഔദ്യോഗിക പക്ഷമെന്ന നിലയിലാണ് ചിന്ത പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്.
സമൂഹമാധ്യമങ്ങളിൽ വിമർശനം
ചിന്ത ജെറോമിനെ സംസ്ഥാന പ്രസിഡന്റ് ആക്കുന്നതിൽ സിപിഎമ്മിനുള്ളിൽ തന്നെ എതിർപ്പുണ്ടെന്നാണ് റിപ്പോർട്ടുകൾ. ചിന്തയേക്കാൾ മികച്ച ഓപ്ഷനുകൾ ഉള്ളപ്പോൾ ഇങ്ങനെയൊരു തീരുമാനം എന്തിനാണെന്നാണ് സമൂഹമാധ്യമങ്ങളിൽ സൈബർ സഖാക്കൾ ചോദിക്കുന്നത്.
സംസ്ഥാന സമ്മേളനം ഇന്ന് അവസാനിക്കും
ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് അവസാനമാകും. വൈകിട്ട് തൃശൂരിൽ വെച്ച് നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. Also Read: ഖലീഫ വീഴുന്നു; കളംപിടിച്ച് ബെത്‌ലഹേം കുടുംബ യൂണിറ്റ്