അനുബന്ധ വാര്‍ത്തകള്‍
- ആശങ്ക വേണ്ട, എല്ലാ കരുതലും സ്വീകരിച്ചിട്ടുണ്ട്, ധൈര്യമായി കുട്ടികളെ സ്കൂളിൽ വിടണമെന്ന് വിദ്യാഭ്യാസ മന്ത്രി
- മുല്ലപ്പെരിയാറിൽ ജലനിരപ്പ് 138.80 അടിയായി, റൂൾ കർവിൽ എത്തിക്കാൻ കഴിയാത്തത് സുപ്രീം കോടതിയെ അറിയിക്കുമെന്ന് കേരളം
- ഒന്നര വർഷത്തിന് ശേഷം സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നു, ആദ്യഘട്ടത്തിൽ ഒന്ന് മുതൽ 7 വരെയും, 10,12 ക്ലാസുകളും
- സംസ്ഥാനത്ത് തീവ്ര മഴ മുന്നറിയിപ്പ്, തലസ്ഥാനമടക്കം അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 7427 പേര്‍ക്ക്; മരണം 62
ന്യൂനമർദം തമിഴ്‌നാട് തീരത്തിന് സമീപം, മഴ മുന്നറിയിപ്പിൽ മാറ്റം: സംസ്ഥാനത്ത് 13 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. അഞ്ച് ജില്ലകളിൽ പുറപ്പെടുവിച്ചിരുന്ന തീവ്രമഴ മുന്നറിയിപ്പ് പിൻവലിച്ചു. കാസർകോട് ഒഴികെയുള്ള 13 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്കാണ് സാധ്യത.
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നിലവിൽ ശ്രീലങ്കയ്ക്ക് മുകളിലും തമിഴ്‌നാട് തീരത്തിന് സമീപമായും സ്ഥിതി ചെയ്യുകയാണ്. പടിഞ്ഞാറ് ദിശയിലുള്ള സഞ്ചാരം അടുത്ത 34 ദിവസം തുടരാനാണ് സാധ്യത. ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴ നവംബർ 4 വരെ തുടർന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.