1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy rain and wind expected in 5 districts

സംസ്ഥാനത്ത് തീവ്ര മഴ മുന്നറിയിപ്പ്, തലസ്ഥാനമടക്കം അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

കേരളം
സംസ്ഥാനത്ത് തീവ്ര മഴ മുന്നറിയിപ്പ് തുടരുന്നു. ഇന്ന് അഞ്ച് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്. ഈ ജില്ലകളിൽ നാളെയും അലർട്ട് തുടരും.ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
 
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തെക്കെ ഇന്ത്യൻ തീരത്തോട് അടുക്കുന്നതാണ് തീവ്ര മഴയ്ക്ക് കാരണം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്. മറ്റന്നാൾ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  ബുധനാഴ്ച വരെ മഴ തുടർന്നേക്കും.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഒന്നര വർഷ‌ത്തിന് ശേഷം സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നു, ആദ്യഘട്ടത്തിൽ ഒന്ന് മുതൽ 7 വരെയും, 10,12 ക്ലാസുകളും