1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. chain snatching in thiruvananthapuram

ബൈക്ക് യാത്രക്കാരനെ ആക്രമിച്ചു ബോധരഹിതനാക്കിയ ശേഷം മാല കവര്‍ന്നു

പട്ടാപ്പകല്‍ ബൈക്ക് യാത്രക്കാരനെ ആക്രമിച്ച് രണ്ട് പവന്‍റെ സ്വര്‍ണ്ണമാല കവര്‍ന്നു.

thiruvananthapuram
പട്ടാപ്പകല്‍ ബൈക്ക് യാത്രക്കാരനെ ആക്രമിച്ച് രണ്ട് പവന്‍റെ സ്വര്‍ണ്ണമാല കവര്‍ന്നു. വട്ടിയൂര്‍ക്കാവ് സ്വദേശി മനു എന്ന 30 കാരനെയാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെ നളന്ദ ജംഗ്ഷനില്‍ വച്ച് ആക്രമിച്ച് മാല കവര്‍ന്നത്.
 
ആശുപത്രിയില്‍ ചികിത്സയിലുള്ള സഹോദരനെ കണ്ട ശേഷം തിരികെ വീട്ടിലേക്ക് വരുന്ന വഴി നളന്ദ ജംഗ്ഷനു തൊട്ടുമുമ്പ് മൊബൈല്‍ കോള്‍ അറ്റന്‍ഡ് ചെയ്യാനായി ഹെല്‍മറ്റ് ഊരിയപ്പോള്‍ തൊട്ടുപിന്നാലെ ബൈക്കില്‍ വന്ന രണ്ടംഗ അക്രമി സംഘം ഹെല്‍മറ്റു കൊണ്ട് മനുവിന്‍റെ തലയ്ക്കടിക്കുകയായിരുന്നു. അടികൊണ്ട മനു ബോധരഹിതനാവുകയും ചെയ്തു. 
 
മ്യൂസിയം പൊലീസില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് പൊലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ സി.സി.ടി.വി ക്യാമറകളും പരിശോധിക്കുന്നുണ്ട്.
അടുത്ത ലേഖനം
ഹോട്ടല്‍ ജീവനക്കാരിക്കു പീഡനം: ഷെഫ് പിടിയില്‍