1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. chef arrested in venjaramoodu

ഹോട്ടല്‍ ജീവനക്കാരിക്കു പീഡനം: ഷെഫ് പിടിയില്‍

സഹപ്രവര്‍ത്തകയായ ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിച്ച പരാതിയില്‍ ഹോട്ടല്‍ ഷെഫിനെ പൊലീസ് അറസ്റ്റ് ചെയ്തു

venjaramoodu
സഹപ്രവര്‍ത്തകയായ ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിച്ച പരാതിയില്‍ ഹോട്ടല്‍ ഷെഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് തേമ്പാമൂട് തലേക്കുന്ന് എം.കെ.ഭവനില്‍ മനോജ് എന്ന 28 കാരനെയാണ് പൊലീസ് പിടികൂടിയത്.
 
വിവാഹ വാഗ്ദാനം നല്‍കി പലയിടങ്ങളില്‍ കൊണ്ടുപോയി തന്നെ പീഡിപ്പിച്ചതായാണു 19 കാരിയായ തിരുവനന്തപുരം കാലടി സ്വദേശി നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവത്തിനു ശേഷം മുങ്ങിയ മനോജിനെ പൊലീസ് കഴിഞ്ഞ ദിവസമാണു വലയിലാക്കിയത്.
അടുത്ത ലേഖനം
അഭിഭാഷകരും പത്രപ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷം: പത്രക്കാര്‍ക്ക് നേരെ എറിയാന്‍ മദ്യക്കുപ്പികളും