അനുബന്ധ വാര്‍ത്തകള്‍
- ലോണ്‍ ആപ്പ് തട്ടിപ്പ്; തിരുവനന്തപുരത്ത് യുവാവ് ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു
- ചുട്ടുപൊള്ളി കേരളം; രാവിലെ 11 മുതൽ ഉച്ചയ്ക്കു മൂന്ന് വരെ നേരിട്ടു വെയിൽ ഏൽക്കരുത്
- പോസ്റ്റല്‍ ബാലറ്റ് എണ്ണല്‍ തെറ്റിച്ച സംഭവം: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ജീവനക്കാരുടെ സംഘടന
- ഇപ്പോഴെ കടിപിടി വേണോ, ഇങ്ങനെ ജനങ്ങൾക്ക് മുന്നിൽ അപഹാസ്യരാകരുത്, കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ ലീഗിന് അതൃപ്തി
- 'ഇതൊന്നും അംഗീകരിക്കാൻ പറ്റില്ല, അപക്വമായ നടപടി'; സതീശന്റെ വലംകൈയ്ക്കെതിരെ രാഘവൻ
നിതിന്‍ രാജിനെ 98 തവണ വിളിച്ച് ഭീഷണിപ്പെടുത്തി 'ഇന്‍സ്റ്റ പേ'യ്ക്കെതിരെ കേസ്
കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ലോണ്‍ ആപ്പായ 'ഇന്‍സ്റ്റ പേ'യ്ക്കെതിരെ പോലീസ് കേസെടുത്തു. നിതിന്‍ രാജിനെ ഭീഷണിപ്പെടുത്തി മാനസികമായി പീഡിപ്പിച്ചുവെന്നും പണം തിരികെ നല്കാന് സമ്മര്‍ദ്ദം ചെലുത്തിയെന്നും എഫ്ഐആറില്‍ പറയുന്നു. ലോണ്‍ ആപ്പ് വഴി നിതിന്‍ രാജിനെ ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് ഒരു കോളേജ് അധ്യാപകന് സൈബര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതി പിന്നീട് ചക്കരക്കല്‍ പോലീസിന് കൈമാറി.
ജനുവരി 16 ന് ലോണ്‍ ആപ്പില്‍ നിന്ന് നിതിന്‍ രാജ് 15,000 രൂപ വായ്പയെടുത്തു. 36 ശതമാനം പലിശ നിരക്കിലാണ് പണം കടം വാങ്ങിയത്. മരണത്തിന് തലേദിവസം നിതിന്‍ രാജിനെ ആപ്പില്‍ നിന്ന് 98 തവണ വിളിച്ചു. നിതിന്‍ രാജിന്റെ കോണ്ടാക്റ്റ് ലിസ്റ്റിലുള്ള നമ്പറുകളിലേക്ക് പോലും ആപ്പില്‍ നിന്ന് ഫോണ്‍ കോളുകള്‍ വന്നു.
തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദ്ദമാണ് നിതിന്‍ രാജിനെ കടുത്ത നടപടിയിലേക്ക് നയിച്ചതെന്ന് അധ്യാപകര്‍ പറഞ്ഞു. ഇതിനെത്തുടര്‍ന്നാണ് ലോണ്‍ ആപ്പിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
അടുത്ത ലേഖനം