അനുബന്ധ വാര്‍ത്തകള്‍
- സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവോവാക്സിന് ഒക്ടോബറോടെ രാജ്യത്ത് നല്‍കിതുടങ്ങും; കുട്ടികള്‍ക്കുള്ള വാക്സിന് അടുത്ത വര്‍ഷം
- ഉദ്യോഗാര്‍ത്ഥികള്‍ ഭയപ്പെടേണ്ട: നാളെയും മറ്റെന്നാളും നടക്കുന്ന പരീക്ഷകള്‍ക്കായി കെഎസ്ആര്‍ടിസ് കൂടുതല്‍ സര്‍വീസ് നടത്തും
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 19,948 പേര്‍ക്ക്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.13; മരണം 187
- 70 പേരുടെ ജീവനെടുത്ത പെട്ടിമുടി ദുരന്തത്തിന് ഇന്ന് ഒരാണ്ട്
- ഫ്ളെക്സ് ഫ്യുവല്‍ കര്‍ഷകര്‍ക്ക് നേട്ടമുണ്ടാക്കുന്നതെങ്ങനെ?
തിരഞ്ഞെടുപ്പ് തലേന്ന് ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍: വാളയാര്‍ പെണ്‍കുട്ടികളുടെ മാതാവിന്റെ പരാതിയില്‍ ഹരീഷ് വാസുദേവിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ തലേന്ന് ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ വാളയാര്‍ പെണ്‍കുട്ടികളുടെ മാതാവിന്റെ പരാതിയില്‍ ഹരീഷ് വാസുദേവിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം നല്‍കി. പാലക്കാട് മണ്ണാര്‍ക്കാട് എസ്‌സി, എസ്ടി സ്‌പെഷ്യല്‍ കോടതിയാണ് നിര്‍ദേശം നല്‍കിയത്.
എസ്‌സി, എസ്ടി ആക്ടിലെ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം സ്ത്രീത്വത്തെ അപമാനിച്ചു, ലൈംഗിക ചുവയുള്ള പരാമര്‍ശം എന്നീ കാര്യങ്ങളാണ് പരാതിയില്‍ ഉള്ളത്. പൊലീസിനെ സമീപിച്ചിട്ട് നടപടിയില്ലാത്തതിനാലാണ് കോടതിയില്‍ പോയതെന്ന് പെണ്‍കുട്ടികളുടെ മാതാവ് പറഞ്ഞു.