സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവോവാക്‌സിന്‍ ഒക്ടോബറോടെ രാജ്യത്ത് നല്‍കിതുടങ്ങും; കുട്ടികള്‍ക്കുള്ള വാക്‌സിന്‍ അടുത്ത വര്‍ഷം

ശ്രീനു എസ്| Last Modified വെള്ളി, 6 ഓഗസ്റ്റ് 2021 (20:15 IST)
സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവോവാക്‌സിന്‍ ഒക്ടോബറോടെ രാജ്യത്ത് നല്‍കിതുടങ്ങും. സിറം ഇന്‍സ്റ്റിറ്റിയൂറ്റ് സിഇഒ അദാര്‍ പുനവാലയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം കുട്ടികള്‍ക്കായുള്ള വാക്‌സിന്‍ അടുത്ത വര്‍ഷം പകുതിയോടെ നല്‍കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവിയ, ആഭ്യന്തര മന്ത്രി അമിത്ഷാ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

അതേസമയം നോവവാക്‌സ് വാക്‌സിന് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കണമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ആവശ്യപ്പെട്ടു. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോവവാക്‌സുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് വാക്‌സിന്‍ നിര്‍മാണ കരാര്‍ ഉണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :