ശ്രീനു എസ്|
Last Modified വെള്ളി, 6 ഓഗസ്റ്റ് 2021 (13:33 IST)
ഫ്‌ലെക്‌സ് ഫ്യുവലിലുപയോഗിക്കുന്ന എഥനോള്‍ ജൈവ ഇന്ധനമാണ്. ഇതിന്റെ നിര്‍മാണത്തിന് കരിമ്പ്, ചോളം, ഗോതമ്പ് വൈക്കോല്‍, മുള, പരുത്തിത്തണ്ട് എന്നിവ ഉപയോഗിക്കുന്നുണ്ട്. ഇവ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ലാഭമുണ്ടാകും. കൂടാതെ ഈ ഇന്ധനങ്ങള്‍ പരിസ്ഥിതി സൗഹൃതവുമാണ്. അമേരിക്ക, ചൈന, ബ്രസീല്‍ രാജ്യങ്ങളില്‍ ഫ്‌ലെക്‌സ് ഫ്യുവല്‍ എഞ്ചിനുകള്‍ ഉപയോഗിക്കുന്നുണ്ട്. ബ്രസീലില്‍ 70 ശതമാനം വാഹനങ്ങളും ഫ്‌ലെക്‌സ് ഫ്യുവലാണ്.