ഉദ്യോഗാര്‍ത്ഥികള്‍ ഭയപ്പെടേണ്ട: നാളെയും മറ്റെന്നാളും നടക്കുന്ന പരീക്ഷകള്‍ക്കായി കെഎസ്ആര്‍ടിസ് കൂടുതല്‍ സര്‍വീസ് നടത്തും

ശ്രീനു എസ്| Last Modified വെള്ളി, 6 ഓഗസ്റ്റ് 2021 (19:47 IST)
നാളെയും മറ്റന്നാളും നടക്കുന്ന പരീക്ഷകള്‍ക്കായി കെഎസ്ആര്‍ടിസ് കൂടുതല്‍ സര്‍വീസ് നടത്തും. നാളെ എസ്‌സി ഡെവലപ്‌മെന്റ് ഓഫീസര്‍ ഗ്രേഡ് 2, ജില്ലാ മാനേജര്‍ എന്നീ പി.എസ്.സി പരീക്ഷകളാണ് നടക്കുന്നത്. ഞാറാഴ്ച തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങിലെ 20 സെന്ററുകളിലായി
നടക്കുന്ന സെന്‍ട്രല്‍ ആര്‍മിഡ് പോലീസ് ഫോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷയും നടക്കുന്ന സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം. കൂടുതല്‍ വിവരങ്ങള്‍ www.online.keralartc.com എന്ന വെബ് സൈറ്റിലുകയും 'Ente KSRTC' എന്ന മൊബൈല്‍ ആപ്പിലൂടെയും അറിയാന്‍ സാധിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :