തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തിയ സ്ഥാനാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു

മുസ്ലീം ലീഗിന്റെ സ്ഥാനാര്‍ത്ഥിയും പായിമ്പാടത്തെ അങ്കണവാടിയിലെ അധ്യാപികയായിരുന്നു ഹസീന.

Local Body Election 2025 Kerala, Kerala Election 2025, Local Body Election 2025 Kerala Live Updates, തദ്ദേശ തിരഞ്ഞെടുപ്പ്, തദ്ദേശ തിരഞ്ഞെടുപ്പ് 2025, കേരള തിരഞ്ഞെടുപ്പ്‌
സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 8 ഡിസം‌ബര്‍ 2025 (16:36 IST)
മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം വീട്ടിലെത്തിയ സ്ഥാനാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു. പായിമ്പാടം മൂത്തേടം പഞ്ചായത്ത് ഏഴാം വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഹസീന (49) ആണ് മരിച്ചത്. മുസ്ലീം ലീഗിന്റെ സ്ഥാനാര്‍ത്ഥിയും പായിമ്പാടത്തെ അങ്കണവാടിയിലെ അധ്യാപികയായിരുന്നു ഹസീന.

കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിലും ഗൃഹയോഗങ്ങളിലും അവര്‍ സജീവമായി പങ്കെടുത്തിരുന്നു. രാത്രി 11.15 ഓടെ വീട്ടിലെത്തിയ ഹസീന നെഞ്ചുവേദന അനുഭവപ്പെട്ടു കുഴഞ്ഞുവീഴുകയായിരുന്നു. എടക്കരയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അബ്ദുറഹ്മാന്‍ ആണ് ഭര്‍ത്താവ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :