ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണം, ഇന്ത്യയ്ക്ക് മുന്നിൽ സമ്മർദ്ദവുമായി ഇസ്രായേൽ

israel
israel
അഭിറാം മനോഹർ| Last Modified തിങ്കള്‍, 8 ഡിസം‌ബര്‍ 2025 (16:31 IST)
പലസ്തീനില്‍ ഇസ്രായേല്‍ സേനയ്ക്ക് മുന്നില്‍ പ്രതിരോധം തീര്‍ക്കുന്ന ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയ്ക്ക് മുകളില്‍ സമ്മര്‍ദ്ദം ശക്തമാക്കി ഇസ്രായേല്‍. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍- ഇ- തൊയ്ബ(എല്‍ഇടി)യുമായും ഇറാന്‍ അടക്കമുള്ള രാജ്യങ്ങളിലെ ഭീകരസംഘടനകളുമായും ഹമാസ് ശക്തമായ ബന്ധം വളര്‍ത്തുകയാണെന്ന് ഇസ്രായേല്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കി. ഒക്ടോബര്‍ ഏഴിന് നടന്ന ആക്രമണങ്ങള്‍ക്ക് പിന്നാലെ 2023ല്‍ ലഷ്‌കര്‍ - ഇ - തൊയ്ബയെ ഇസ്രായേല്‍ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു.

ഇസ്രായേലിനെ പോലെ തന്നെ ഹമാസ് ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് അറിയിപ്പ്. ഇസ്രായേല്‍ പ്രതിരോധസേനയുറ്റെ അന്താരാഷ്ട്ര വക്താവ് ലെഫ്റ്റണന്റ് കേണല്‍ നദവ് ശോഷാനി ജറുസലേമില്‍ മാധ്യമപ്രവര്‍ത്തകരോടാണ് ഇക്കാര്യം പറഞ്ഞത്. ഇസ്രായേലിനും ഇന്ത്യയ്ക്കും പൊതുശത്രുവുണ്ടെന്നും ആരെയാണ് നേരിടുന്നത് എന്നതിനെ പറ്റി വ്യക്തമായ ഒരു പ്രസ്താവന ഉണ്ടാകുന്നതും നല്ലതായിരിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു.

ആഗോള ക്രിമിനല്‍ ശൃംഖലകളെ ഉപയോഗിച്ച് ഇറാന്‍ ആക്രമണങ്ങള്‍ നടത്തുന്നുവെന്നും ലഷ്‌കര്‍- ഇ- തൊയ്ബയുമായി ഹമാസ് ബന്ധം ശക്തിപ്പെടുത്തുകയാണെന്നും
ഇത് ഗൗരവകരമാണെന്നും ശോഷാനി പറഞ്ഞു. അതേസമയം ഗാസയില്‍ യുദ്ധത്തിന്റെ ഇരകള്‍ക്ക് സഹായമെത്തിക്കുന്ന യുഎന്‍ആര്‍ഡബ്യുഎയ്ക്ക് സഹായം നല്‍കുന്നത് ഇന്ത്യ നിര്‍ത്തണമെന്നും ശോഷാനി ആവശ്യപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :